- Advertisement -

- Advertisement -

ഗുരുവന്ദനം – 2020 ഉദ്ഘാടനം ചെയ്തു 

0

പള്ളിക്കുന്ന് ലൂര്‍ദ് മാതാഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് ആന്റ് ഗയ്ഡ്‌സ് യൂണിറ്റുകള്‍ ഗൂഗിള്‍ മീറ്റ് വഴി നടത്തിയ ഗുരുവന്ദനം – 2020 കോഴിക്കോട് രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.മോണ്‍.ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.2018-20 അധ്യായന വര്‍ഷത്തില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അധ്യാപകര്‍ക്കായി വിര്‍ച്ച്വല്‍ ഗെയിമുകളും വിദ്യാര്‍ത്ഥികള്‍ ഒരുക്കി. വിദ്യാര്‍ത്ഥികളായ ഷഹാന പര്‍വ്വിന്‍, നിവ്യ ജോജോ, തേജാ ലക്ഷ്മി, ആയിഷ ഫര്‍ഹാന, ആകാശ് ജോഷി, മുസ്തഫ, ശിഖാ മാത്യു ,നിദ എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page