ബത്തേരി പഴേരിയില്‍ 25 കൊല്ലമായി പ്രവര്‍ത്തിക്കുന്ന സംഗീത ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ,എസ് .സി സാംസ്കാരിക നിലയത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി നിര്‍വ്വഹിച്ചു. 12,20000 രൂപ മുടക്കിയാണ് കെട്ടിടം നിര്‍മ്മിച്ചത് .ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി.കെ സഹദേവന് അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്ദു സുധീര്‍ ബാബു ,കെ.നൂറുദ്ദീന്‍ ,വിനയകുമാര്‍ അഴിപ്പുറത്ത് ,സഫീര്പഴേരി തുടങ്ങിയവര്‍ സംസാരിച്ചു.