അധ്യാപക ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലിറ്റില്‍ അധ്യാപകനാവാന്‍ അവസരമൊരുക്കി കല്‍പ്പറ്റ എച്ച്.ഐ.എം.യു. പി.സ്കൂള്‍.വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകനാവാനുള്ള പരിശീലന കളരി ഒരുക്കിയാണ് വിദ്യാലയത്തില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തിയത്.കുട്ടികള്‍ക്ക് അവരെ സ്വാധീനിച്ച അധ്യാപകരെ അനുകരിച്ച് ഇഷ്ടമുള്ള വിഷയം ക്ലാസ്സെടുത്ത് വീഡിയോ അധ്യാപകന് അയച്ച് നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്.വിദ്യാലയത്തിലെ ഏഴാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരമൊരുക്കിയത്.പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ മെന്റര്‍ ടീച്ചര്‍ കൂടിയായ കെ.അലി, ഹെഡ്മിസ്ട്രസ്സ് ശ്രീലത.പി.ഒ,അധ്യാപകരായ റഹൂഫ്,റെജ്ന,ഷീന എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -