സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് രാജിവെച്ച് ജനാധിപത്യ മര്യാദ പാലിക്കാന്‍ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടി. ബിജെപി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ കല്‍പ്പറ്റയില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവും ഉയര്‍ത്തി അധികാരം പിന് വാതിലിലൂടെ കൈയ്യില്‍ എത്തിച്ച പിണറായി വിജയന് രാജിവെച്ച് ജനാധിപത്യ മര്യാദ പാലിക്കാന്‍ തയ്യാറാകണമെന്നും, ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ കൈയിട്ട് വാരി സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ നെട്ടോട്ടമോടുന്ന തിരക്കിലാണ് ഇപ്പോഴത്തെ ഭരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഞ്ച് ലക്ഷം പേര്‍്ക്ക് തൊഴില്‍ നല്‍കുമെന്ന് അധികാരത്തില്‍ വരുന്നതിന് മുന്‍പ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മുഖം മൂടി, റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാതിരുന്ന അനു എന്ന ചെറുപ്പക്കാരനിലൂടെ അഴിഞ്ഞ് വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ നിയമനങ്ങളും കണ്സള്ട്ടികളെ ഉപയോഗിച്ച് പിന്‍വാതിലിലൂടെ നടത്തുന്ന മുഖ്യമന്ത്രി എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും അഴിമതി കഥകള്‍ മൂടിവെക്കാന്‍ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ക്ക് തീയിട്ട സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.