കാര്‍ഷിക മേഖല സംരക്ഷിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ആറ് മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കുക, ഒരോ കുടുംബത്തിനും 7500 രൂപ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ ധര്‍ണ്ണ നടത്തി.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി.സഹദേവന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.മുഹമദലി അദ്ധ്യക്ഷനായിരുന്നു.കെ.ടി.വിനു,ജി.കെ.സുരേന്ദ്രന്, പ്രദിപ ശശി, കെ.സൈനബ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലും സമരം നടന്നത്.