- Advertisement -

- Advertisement -

അധ്യാപക ദിനത്തില്‍ ഗുരുവന്ദനവുമായി യൂത്ത് കോണ്‍ഗ്രസ്

0

അധ്യാപക ദിനത്തില്‍ മുതിര്‍ന്ന അധ്യാപക ദമ്പതികളെ ആദരിച്ചു കൊണ്ട് ഗുരുവന്ദനവുമായി യൂത്ത് കോണ്‍ഗ്രസ്. മാനന്തവാടി നിയോജക മണ്ഡലം തല ഉദ്്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപകനുമായ എ.പ്രഭാകരന്‍ മാസ്റ്ററേയും സുഭദ്ര ടീച്ചറേയും അവരുടെ ഭവനത്തില്‍ പോയി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് വാളാട് പൊന്നാടയണിയിച്ചു ആദരിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷനായിരുന്നു.ശ്യാംരാജ് വിശാഖ് സ്‌കറിയ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡല തലങ്ങളില്‍ നടത്തിയ ചടങ്ങുകള്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുസ്തഫ എറമ്പയില്‍,റോബിന്‍ പനമരം,കുമാരി.എ.ബിജി തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടുമാരായ ഫൈസല്‍ ആലമ്പാടി,ജോബി പുതുശേരി,റഹീസ് എന്‍.കെ,നിതിന്‍,സാലിഹ്,സച്ചിന്‍,ജയരാജന്‍, അന്‍സാര്‍,ജോയ്‌സ്,അരുണ്‍,വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page