- Advertisement -

- Advertisement -

ആത്മ നിര്‍ബര്‍ ഭാരത് വായ്പാ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

0

പ്രധാനമന്ത്രിയുടെ ആത്മ നിര്‍ബര്‍ ഭാരത് -ന്റെ ഭാഗമായി തെരുവില്‍ കച്ചവടം ചെയ്യുന്ന ഐഡി കാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും 10000 രൂപയുടെ വായ്പാ പദ്ധതിയ്ക്ക് മാനന്തവാടി നഗരസഭ അപേക്ഷ ക്ഷണിച്ചു.ഇതിനായി അപേക്ഷകന്റെ ആധാര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തതും, അക്കൗണ്ട് നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തതുമാവണം, അപേക്ഷകള്‍ അക്ഷയ സെന്റര്‍ വഴി സമര്‍പ്പിക്കേണ്ടതാണ്.

 ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍, ഐഡി കാര്‍ഡ്, തെരുവില്‍ കച്ചവടം ചെയ്യുന്നതിനുള്ള നഗരസഭാ ഐഡി കാര്‍ഡ്   എന്നിവ കയ്യില്‍ കരുതണം.രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും, റേഷന്‍ കാര്‍ഡും കൂടി കൊണ്ടുവരേണ്ടതാണ്
അപേക്ഷ  സമര്‍പ്പിച്ചവര്‍ നഗരസഭ NULM ഓഫിസില്‍ അറിയിക്കേണ്ടതാണ്.
താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചുകൊണ്ട് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ നിന്നും അപേക്ഷ നല്‍കാവുന്നതാണ്.
http://pmsvanidhi.mohua.gov.in/Log-in

Leave A Reply

Your email address will not be published.

You cannot copy content of this page