മനോഹരമായ ഭാവഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ സലീല്‍ ചൗധരി ഓര്‍മ്മയായിട്ട് ഇന്ന് 25 വര്‍ഷം. കാലം എത്ര കഴിഞ്ഞാലും സലീല്‍ദായെന്ന സംഗീതമാന്ത്രികനെ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ചെമ്മീനിലെ ‘മാനസ മൈനേ വരൂ’ തുടങ്ങി കടലിനക്കരെപ്പോണോരേ, പെണ്ണാളെ പെണ്ണാളെ, സന്ധ്യേ കണ്ണീരിതെന്തേ എന്നീങ്ങനെ എത്രയോ ഗാനങ്ങള്‍ ഇന്നും മലയാളിയുടെ നാവിന്‍ തുമ്പിലുണ്ട്. ഒരു ജനതയൊന്നടങ്കം ഇന്നും മൂളുന്ന ഒരുപിടി ഗാനങ്ങള്‍ക്കൊപ്പം ‘സലില്‍ദാ’ യെ മലയാളികള്‍ എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കും.