- Advertisement -

- Advertisement -

വരയാലില്‍ കാര്‍ മറിഞ്ഞ് നാലുപേര്‍ക്ക് നിസാര പരിക്ക്

0

തലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു നാലു പേര്‍ക്ക് നിസാര പരിക്കേറ്റു.മാനന്തവാടി-തലശ്ശേരി റോഡില്‍ വരയാല്‍ എസ്.എന്‍.എം.എല്‍.പി സ്‌കൂളിന് സമീപത്ത് വെച്ചാണ് ഇന്ന് ഉച്ചയോടെ കാര്‍ മറിഞ്ഞത്.മാനന്തവാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണ്‍ തകര്‍ത്ത് താഴേക്ക് മറിയുകയായിരുന്നു.റോഡരികിലെ വരയാല്‍ വൈക്കത്തൊടി തങ്കമ്മയുടെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്.മാവിനോട് തട്ടി കാര്‍ നിന്നതിനാല്‍ ഷീറ്റിട്ട വീടിന് മുകളിലേക്ക് വീഴാതെ ഒഴിവായി.കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവര്‍ മാനന്തവാടിയിലെ ആശുപത്രിയിലെത്തി ചികിത്സ തേടി.

Leave A Reply

Your email address will not be published.

You cannot copy content of this page