വില്‍പ്പനക്കായി സൂക്ഷിച്ച 300 പാക്കറ്റ് ഹാന്‍സ് മാനന്തവാടി എക്സൈസ് റെയിഞ്ച് സംഘം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാംമൈല്‍ സ്വദേശികളായ നുച്യന്‍ വീട്ടില്‍ എന്‍. മുസ്തഫ ഇടനിലക്കാരനായ കാപ്പുങ്കുന്ന് സ്വദേശിയായ അരിക്കട്ടി വീട്ടില്‍ അബൂബക്കര്‍ എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ കോട്പ ആക്ട് പ്രകാരം കേസെടുത്തു.
ഇവരുടെ കെഎല്‍ .72. 9056 നമ്പര്‍ സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു മൃദുല്‍, അജയകുമാര്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജി മാത്യു അനുപ്.വി ,അജേഷ് വിജയന് ,വിപിന്‍ വില്‍സണ്‍, തുടങ്ങിയവരും ഉണ്ടായിരുന്നു.