പെന്‍സില്‍ കാര്‍വിംഗില്‍ അത്ഭുതം തീര്‍ക്കുകയാണ് തരിയോട് സ്വദേശിയും വിദ്യാര്‍ഥിയുമായ ബിബിന്‍ .25 യുദ്ധവിമാനങ്ങളുടെ പേര് മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ തീര്‍ത്ത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ഈ മിടുക്കന്
ഇന്‍സ്റ്റഗ്രാമില്‍ കണ്ട പെന്‍സില്‍ കാര്‍വിങ് 10 മണിക്കൂര്‍ സമയം എടുത്താണ് ബിബിന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ലോക്ക് ടൗണ്‍ സമയത്ത് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും കണ്ട കലാസൃഷ്ടികളാണ് തനിക്ക് പ്രചോദനമെന്ന് ബിബിന്‍ പറഞ്ഞു .തരിയോട് പുത്തന്‍പുര തോമസ് ബിന്ദു ദമ്പതികളുടെ മകനും മംഗലാപുരം എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയുമാണ് ബിബിന്‍