സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ച് ആറ് മാസം പിന്നിട്ടപ്പോള്‍, മരണനിരക്കും ഗുരുതരാവസ്ഥയും കുറയുന്നതായി റിപ്പോര്‍ട്ട്.പുതിയ കേസുകളും ചികിത്സയിലുള്ളവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. നിലവില്‍ ഇരുപതിനായിരത്തോളം പേര്‍ മാത്രമേ ചികിത്സയില്‍ ഉളളൂ. കൂടുതല്‍ പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്തുകയും. കടുത്ത നിയന്ത്രണത്തോടെ രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചതുമാണ് രോഗനിയന്ത്രണം സാധ്യമാക്കിയത് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി