പേര്യ ചോയിമൂല കോളനിയില്‍ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈല്‍ ഫോണും മറ്റും ചാര്‍ജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടില്‍ സമയം ചെലവഴിച്ചു. രണ്ടു സ്ത്രീകളും ഒരു പുരുഷനും ആണ് സംഘത്തിലുണ്ടായിരുന്നതെന്ന് കോളനിവാസികള്‍.