അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ 46 ആന്റിജന്‍ ടെസ്റ്റില്‍ 11 പേര് പോസിറ്റീവ്
അമ്പലവയല്‍ മാവേലി സ്റ്റോറില്‍ നിന്നും മീനങ്ങാടിയിലെ സുരഭി ഷോപ്പില്‍ നിന്നുണ്ടായ സമ്പര്‍ക്കം ബത്തേരിയില്‍ നിന്നുള്ള മറ്റൊരു സമ്പര്‍ക്കം. അമ്പലവയലിലെ മറ്റൊരു യുവാവില്നിന്നുണ്ടായ സമ്പര്‍ക്കം എന്നിവയില്‍ ഉള്ളവരെ അടക്കമാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയത്.
അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിശോധന നടന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം ബത്തേരിയില്‍ ആര് ടി പി സി ആര് ടെസ്റ്റ് നടത്തിയ ഏഴ് പേരില്‍ ഏഴ് പേര്‍ക്കും പോസിറ്റീവായിട്ടുണ്ട് .അമ്പലവയലില്‍ ഇതുവരെ 18 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി