- Advertisement -

- Advertisement -

വിദേശമദ്യവും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍.

0

മീനങ്ങാടിയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍.വില്‍പ്പന നടത്തുകയായിരുന്ന വാഴവറ്റ കെല്ലായിക്കല്‍ രാജേഷ്, മീനങ്ങാടി പുറക്കാടി ആശാരി കണ്ടത്തില്‍ സ്റ്റാജിത്ത് എന്നിവരെ  കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സ്വകാര്യ ഹോട്ടലില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയിലായത്.മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു  ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയത്.   ഇവരില്‍ നിന്നും, നാലര ലിറ്റര്‍ വിദേശമദ്യവും,57 പാക്കറ്റ് ഹാന്‍സും,11920 രൂപയുമാണ് പോലീസ് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. മീനങ്ങാടി സബ്ബ് ഇന്‍സ്പെക്ടര്‍ പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page