കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സന്ദര്‍ശനം, ബത്തേരി എംഎല്‍എ ഓഫീസ് താല്‍ക്കാലികമായി അടച്ചു .താലൂക്ക് ഓഫീസിലെ പ്രവര്‍ത്തനം കടുത്ത നിയന്ത്രണങ്ങളോടെ .ഇരു ഓഫിസുകളിലും കോവിഡ് 19 സ്ഥീരികരിച്ചവരുടെ സന്ദര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്കത്തില്‍ ഉള്ളയാള്‍ ബത്തേരി എംഎല്‍എ ഓഫീസില്‍ എത്തിയതാണ് എംഎല്‍എ ഓഫീസ് താല്‍ക്കാലികമായി അടയ്ക്കാന്‍ കാരണം.ഇതിന് പുറമെ ബത്തേരി താലൂക്ക് ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താലുക്ക് ഓഫിസിന്റെ പ്രവര്‍ത്തനം കടുത്ത നിയന്ത്രണങ്ങളോടെയാക്കി . ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി .ഇരു ഓഫീസുകളിലും സന്ദര്‍ശിച്ചവരെയും ജീവനക്കാരെയും ഇന്ന് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരുടെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇരു ഓഫീസുകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് തീരുമാനങ്ങള്‍ ഉണ്ടാവുകയുള്ളൂ.താലുക്ക് ഓഫിസില്‍ സന്ദര്‍ശനം നടത്തിയ പുല്‍പ്പള്ളി, അമ്പലവയല്‍,നെന്‍മേനി വില്ലേജ് ഓഫിസര്‍മാരും നിരിക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം ചിരാല്‍ വില്ലേജ് ഓഫിസ് അടച്ചിരുന്നു.