ഇന്ന് പുലര്‍ച്ചെയാണ് ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ഇവ പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു.മോദിയുടെ വ്യക്തിഗത അക്കൗണ്ടാണ് ഹാക്ക് ചെയ്തതെന്ന് ട്വിറ്റര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷാ വീഴ്ച പരിശോധിച്ചുവരികയാണെന്നും നിലവില്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് പൂര്ണസുരക്ഷിതമാണെന്നും അക്കൗണ്ട് പുനസ്ഥാപിച്ചതായും ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.