- Advertisement -

- Advertisement -

ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്; 32 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

0

ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്;
32 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

26 പേര്‍ക്ക് രോഗമുക്തി
രോഗം ബാധിച്ചവര്‍:

കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (30), ഓഗസ്റ്റ് 27ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശികള്‍ (65, 72), ഓഗസ്റ്റ് 27ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിനി (27), ഇന്ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍ പരിയാരം സ്വദേശി (29), കര്‍ണാടകയില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി (30) എന്നിവരും ബത്തേരി സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികളായ നാല് വയസ്സുകാരിയും ആറു വയസുകാരനും, മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി ചീരംകുന്ന് സ്വദേശികള്‍ (52, 25, 3, 28), മീനങ്ങാടി സ്വദേശികള്‍ (50, 48, 22, 35),  ഇരുളം സ്വദേശി (54),  പനമരം സ്വദേശികള്‍ (35, 40),  തരുവണ സ്വദേശി (20), ചീരാല്‍ വില്ലേജ് ഓഫീസ് സമ്പര്‍ക്കത്തിലുള്ള ചീരാല്‍  പുത്തന്‍കുന്ന് സ്വദേശികള്‍ (45, 13, 5, 39), ചീരാല്‍ സപ്ലൈകോ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശികള്‍ (66, 5, 8, 30), ബത്തേരി സ്വദേശി (54), പൊഴുതന സമ്പര്‍ക്കത്തിലുള്ള പൊഴുതന സ്വദേശി  (40),  പിണങ്ങോട് സ്വദേശി (52), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (12), അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍  സ്വദേശിനി (67), തലശ്ശേരിയില്‍ നിന്ന് വന്ന തൃക്കൈപ്പറ്റ സ്വദേശികള്‍ (34, 31, 4), കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ നൂല്‍പ്പുഴ സ്വദേശി (25), തിരുവനന്തപുരത്ത് അഡ്മിറ്റ് ചെയ്യപ്പെട്ട പനമരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ (28) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയത്.

Leave A Reply

Your email address will not be published.

You cannot copy content of this page