- Advertisement -

- Advertisement -

പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദനം:  പരാതി നല്‍കി

0

പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍  കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മര്‍ദ്ദനമേറ്റ  ബേബി സ്‌കറിയ കല്‍പ്പറ്റയില്‍   വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മര്‍ദ്ദനമേറ്റ ബേബി കല്‍പ്പറ്റ ജനറല്‍  ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശകമ്മീഷനും ജില്ലാകളക്ടര്‍ക്കും  ജില്ലാ പോലീസ് മേധാവിക്കും  ബേബി  പരാതി നല്‍കി.

കമ്പളക്കാട് പോലീസ്  സ്റ്റേഷനില്‍ വെച്ച്   തന്നെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബേബി സ്‌കറിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു .  കഴിഞ്ഞ  ഞായറാഴ്ച സ്റ്റേഷനിലേക്ക്   വിളിപ്പിക്കുകയും എസ്.ഐ.  അടക്കം  തന്നെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് ബേബി പറയുന്നത്. . മദ്യവില്‍പ്പന നടത്തിയെന്ന  ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മര്‍ദ്ദിച്ചതെന്നും,  പരാതിപോലും  ഇല്ലാതെ   തനിക്കെതിരെ കേസ് എടുത്തുവെന്നും ബേബി പറഞ്ഞു. .  ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടുംബവുമായി പോലീസ് സ്‌റ്റേഷനു മുന്നില്‍ സമരം നടത്തുമെന്നും ബേബി പറഞ്ഞു

Leave A Reply

Your email address will not be published.

You cannot copy content of this page