- Advertisement -

- Advertisement -

ആളില്ലാത്ത വീട് കുത്തിതുറന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു.

0

 സുല്‍ത്താന്‍ ബത്തേരി മന്തണ്ടിക്കുന്നിലെ അയ്യൂബിന്റെ വീട്ടിലാണ് മോഷണം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 7പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 15000 രൂപയും അപഹരിച്ചു. വീട്ടുകാര്‍ അടൂരിലെ തറവാട്ടു വീട്ടില്‍ പോതായിരുന്നു. ഈ സമയം വീട്ടില്‍ ലൈറ്റിടുന്നതിന് ഏല്‍പ്പിച്ചിരുന്ന വ്യക്തി ഇന്ന് രാവിലെ ലൈറ്റ് ഓഫ് ചെയ്യാനായി വന്നപ്പോഴാണ് വീട് കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. പുറകിലെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി മറച്ചു വച്ച നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave A Reply

Your email address will not be published.

You cannot copy content of this page