സുല്‍ത്താന്‍ ബത്തേരി മിനിപ്പൈാസ് ഉദ്ഘാടന പ്രസംഗത്തില്‍ സാമൂഹിക,വ്യാപാര,രാഷ്ട്രീയ,ആരോഗ്യ മേഖലയിലെ പ്രമുഖരടക്കമുള്ള സുല്‍ത്താന്‍ ബത്തേരി വികസനം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിനെ കന്നുകാലി ഗ്രൂപ്പെന്ന് പൊതുജനമധ്യേ നഗരസഭാ ചെയര്‍മാന്‍ അധിക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധം, സംഭവത്തില്‍ ചെയര്‍മാന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട അംഗങ്ങളെ വീണ്ടും ഗ്രൂപ്പില്‍ അസഭ്യവര്‍ഷം നടത്തിയെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ ബത്തേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് സി കെ മുസ്തഫ,അസീസ് വേങ്ങൂര്‍,നൗഷാദ് മംഗലശ്ശേരി,മുസ്തഫ കുരുടന്‍കണ്ടി, റിയാസ് കല്ലുവയല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.