എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ ഒരു സംഘം മര്‍ദ്ധിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. വാകേരി മണ്ഡലം സെക്രട്ടറി കലേഷ്, യൂണിറ്റ് സെക്രട്ടറി നിഷാദ് എന്നിവരെ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി എത്തി മര്‍ദ്ധിക്കുകയായിരുന്നു എന്നാണ് പറയുന്നത്.ഇന്നലെ രാത്രിയാലാണ് സംഭവം.തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ് ഇരുവരും ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ കേണിച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.