- Advertisement -

- Advertisement -

ഗൂഗിള്‍ പേ വഴി കോണ്‍ടാക്ട് ലെന്‍സ് പണമിടപാട് സൗകര്യവും

0

ഗൂഗിള്‍ പേ ഉപയോഗിച്ച് കോണ്‍ടാക്ട് ലെന്‍സ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എല്‍ എഫ് സി )ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. യുപിഐ സംവിധാനം ഉപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണം ഇടപാട് നടത്തിയിരുന്നത്.ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യം വന്നതോടെയാണ് മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെയും പിഒഎ മെഷീനു സമീപം കൊണ്ടുചെന്ന് ഇടപാട് നടത്താനുള്ള സാധ്യത കൂടി ലഭ്യമായത്.

പോയിന്റ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിഒഎന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ എന്‍ എഫ് സി സംവിധാനം വഴികഴിയും.ഗൂഗിള്‍ പേ സെറ്റിംഗ്‌സില്‍ പോയി പെയ്‌മെന്റ് മെത്തേഡ് ക്ലിക്ക് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം കാര്‍ഡ് നമ്പര്‍ കാലാവധി സിവി കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ യഥാര്‍ത്ഥ കാര്‍ഡ് നമ്പറിന് പകരം വെര്‍ച്ചല്‍ അക്കൗണ്ട് നമ്പര്‍ തന്നെ ഉണ്ടാകും കാര്‍ഡിനു പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പര്‍ ടോക്കണ്‍ എന്ന പേരിലാണ് അറിയപ്പെടുക. താമസിയാതെ എല്ലാവര്‍ക്കും സേവനം പ്രയോജനപ്പെടുത്താം എന്നും ഗൂഗിള്‍ അറിയിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page