- Advertisement -

- Advertisement -

രാജ്യം ഇന്ന് അണ്‍ലോക്ക് നാലാംഘട്ടത്തിലേക്ക്.

0

കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കിയാണ് രാജ്യം ഇന്ന് അണ്‍ലോക്കിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുന്നത്.അണ്‍ലോക്കിന്റെ ഭാഗമായി മെട്രോ സര്‍വീസുകള്‍ ഏഴിന് തുടങ്ങും. പൊതു പരിപാടികള്‍ക്ക് ഈ മാസം 21 മുതല്‍ അനുമതിയായി. പരിപാടികളില്‍ 100 പേരെ മാത്രമാണ് പങ്കെടുപ്പിക്കുക.

ഓപ്പണ്‍ എയര്‍ തീയേറ്ററും 21 മുതല്‍ തുറക്കാന്‍ കണ്ടെയ്ന്‍മെന്റ് ് സോണിന് പുറത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രാനുമതി വേണം. പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ കേരളത്തില്‍ ഓണത്തോടനുബന്ധിച്ച് അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. സ്വകാര്യബസുകള്‍ക്ക്് റോഡിന് നികുതി അടയ്ക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും പല സ്വകാര്യ ബസുകളും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. പ്രാദേശികമായി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിയും നടപടി തുടങ്ങിയിട്ടില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page