കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബേങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയത്തിന്റെ കാലപരിധി ഇന്ന് അവസാനിക്കും. മൊറട്ടോറിയം നീട്ടി നല്‍കേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാറും ആര് ബി ഐയും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, നാളെ മുതല്‍ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം. ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്ക്കേണ്ടി വരും