വയനാട്ടിലെ നാല് വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിക്കുന്ന വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് തരിയോട് ഫോറസ്റ്റ് ഓഫീസിന് സമീപം തിരുവോണനാളില്‍ ഉപവാസ സമരം നടത്തി. തരിയോട് സെന്റെ്മേരിസ് വികാരി ഫാദര്‍ സജി പുഞ്ചയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സണ്ണി ജോര്‍ജ്, തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ആന്റണി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിന്‍സി സണ്ണി, ജോസ് കൊച്ചുമല, സുധീഷ് ഉലകംതറ, ഷാജു വെള്ളയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു . ഇനിയുള്ള കാലങ്ങളില്‍ സമരം ശക്തമാക്കി മുന്നോട്ടു പോകുവാനും ജാതി മത വര്‍ണ്ണ രാഷ്ട്രീയ ഭേദമന്യേ ആളുകളെ സമന്വയിപ്പിച്ച് ഇതിനെ എതിര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫാദര്‍ സജി പുഞ്ചയില്‍ പറഞ്ഞു.