- Advertisement -

- Advertisement -

മൂന്ന് ദിവസം മദ്യവില്‍പ്പന ഇല്ല

0

സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം വരുന്ന മൂന്ന് ദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കില്ല.ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് തിരുവോണ ദിവസം നേരത്തെ തന്നെ അവധി നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയാല്‍, വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതേ സമയം മദ്യം വാങ്ങാള്‍ ഉപഭോക്താവിന് ഇനി ബെവ് ക്യൂ ആപ്പ് വഴി ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവില്‍ വന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page