ജില്ലയിലെ 4 പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ തരിശ് രഹിത ഗ്രാമപഞ്ചായത്തുകളാകുന്നു. ഹരിത കേരള മിഷന് പദ്ധതിയുടെ ഭാഗമായി കാട് മൂടി കിടക്കുന്ന കര ഭൂമിയും മൂന്ന് വര്‍ഷമായി കൃഷി ചെയ്യാത്ത വയലുകളുമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. എന്‍.ആര്.ഇ.ജി, കൃഷി വകുപ്പ് ,പഞ്ചായത്തുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ കള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്.
മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും ,നഗര സഭകളിലും തരിശ് രഹിത ഭൂമി പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും നാല് പഞ്ചായത്തുകളാണ് സമ്പുര്‍ണ്ണ തരിശ് രഹിത പഞ്ചായത്തുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.കല്‍പ്പറ്റ ബ്ലോക്കില്‍ വെങ്ങപ്പള്ളിയും, ബത്തേരിയില്‍ മീനങ്ങാടിയും, പനമരം ബ്ലോക്കില്‍ പുതാടിയും മാനന്തവാടി ബ്ലോക്കില്‍ എടവകയുമാണ് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍, എടവക പഞ്ചായത്തില്‍ മാത്രം 165 ഏക്കറിലാണ് കൃഷി ചെയ്യുന്നത്, എടവക ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ തരിശ് രഹിത പ്രഖ്യാപനം പ്രസിഡണ്ട് ഉഷാ വിജയന് നിര്‍വ്വഹിച്ചു. ആമിന അവറാന് അധ്യക്ഷത വഹിച്ചു. ഹരിത മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സി സുരേഷ് പദ്ധതി വിശദീകരണം നടത്തി, ജില്‍സണ്‍ തൂപ്പും കര, അമ്പുജാക്ഷി, സുനിത ബൈജു, വി സായൂജ് എന്നിവര്‍ സംസാരിച്ചു,