പെന്‍സില്‍ ഡ്രോയിംഗില്‍ വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
കേബില്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനത്തോടനുബഡിച്ച് സി.ഒ.എ.മാനന്തവാടി താലൂക്ക് കമ്മറ്റി നടത്തി പെന്‍സില്‍ ഡ്രോയിംഗില്‍ വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.വരദ ചിത്രകലാ വിദ്യാലയവുമായി സഹകരിച്ചായിരുന്നു മത്സരം. സി.ഒ.എ .ജില്ലാ സെക്രട്ടറി പി.എം.ഏലിയാസ് സമ്മാനദാന വിതരണം നടത്തി. വീനീഷ് കമ്മന, എം.രജിത, സില്‍വിസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.