- Advertisement -

- Advertisement -

യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

0

പുതിയതായി 491 കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 402 പേര്‍ കൊവിഡ് മുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 8661 കൊവിഡ് രോഗികളാണ് യുഎഇയില്‍ ഉള്ളത്.68,043 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. യുഎഇയില്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണ് ഇത്. ഇതുവരെ 378 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 68511 കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 59472 പേര്‍ രോഗമുക്തി നേടി. യുഎഇ നിവാസികള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page