അന്തര്‍ സംസ്ഥാനയാത്രക്ക് പരിശോധനയില്‍ ഇളവ്. അതിര്‍ത്തിവഴി ജില്ലയിലേക്ക് ഇന്ന് മുതല്‍ ആര്‍ക്കും പ്രവേശനം. അന്തര്‍സംസ്ഥാനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന കേന്ദ്രനിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ചെക്പോസ്റ്റുകളും വഴി ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാകളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവുനല്‍കിയിരുന്നു..
യാത്രക്കാര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് മാത്രമാണ് പോലീസ് പരിശോധിക്കുക. മറ്റു തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാക്കരുത്. ജില്ലയില്‍ പ്രവേശിക്കുന്നതില്‍ ക്വാറന്റെനില്‍ പോകേണ്ടവര്‍ ഉണ്ടെങ്കില്‍ അതാത് പഞ്ചായത്തും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരും ക്വാറന്റെയിന് ഉറപ്പാക്കണം. മാനന്തവാടി താലൂക്കിലെ ബാവലി ,കുട്ട എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കും. നീലഗിരി ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പ്രവേശിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് അയക്കണം