ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരമാണ് റോഡ് പുനര്‍നിര്‍മ്മിക്കുന്നത്.വെള്ളമുണ്ട കുറ്റ്യാടി റോഡില്‍ താഴെ അങ്ങാടിയില്‍ നിന്നും തുടങ്ങി, പുളിഞ്ഞാല്‍, മൊതക്കര, അത്തി കൊല്ലി, തോട്ടോളി പടി റോഡില്‍ നിന്നും, തരുവണ പടിഞ്ഞാറത്തറ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന 10 മീറ്റര്‍ വീതിയില്‍ 8 കിലോമീറ്ററാണ് റോഡിന്റെ പ്രവര്‍ത്തി നടക്കുക.
എട്ടുകോടി 14 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ശുപാര്‍ശ പ്രകാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആണ് പദ്ധതിയിലേക്ക് ഈ റോഡിനെ നിര്‍ദേശിച്ചത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് റോഡിന് ഭരണാനുമതി ആയത്. റോഡ് വികസനം വരുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്.വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മാനന്തവാടി സുല്‍ത്താന്‍ബത്തേരി അരീക്കോട് ബ്ലോക്കുകളിലായി നാല് റോഡുകളുടെ വികസനത്തിനായി 22.64 കോടി അനുവദിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു.