ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഓണക്കാലത്ത് രാവിലെ 9 മുതല്‍ രാത്രി 7 മണിവരെ മദ്യശാലകള്‍ പ്രവര്‍ത്തിക്കും. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം . ഇപ്പോള്‍ വൈകിട്ട് 5 മണിവരെയാണ് പ്രവര്‍ത്തനം.
പ്രവര്‍ത്തനസമയം നീട്ടിയതിലൂടെ ഓരോ മദ്യശാലയിലും 200 ടോക്കണുകള്‍ അധികം നല്‍കാനാകുമെന്ന് അധികൃതര്‍ പറയുന്നു. ബെവ്ക്യൂ ആപ്പിന്റെ ബുക്കിങ് രീതിയിലും മാറ്റം വരും. ഓണക്കാലത്ത് എല്ലാദിവസവും ബുക്കിങ് നടത്താനാകും. ഇപ്പോള്‍ ഒരു തവണ മദ്യം ബുക്കു ചെയ്താല്‍ മൂന്നാമത്തെ ദിവസമേ വീണ്ടും ബുക്കു ചെയ്യാന്‍ കഴിയൂ. തുടക്കത്തില്‍ ഇതു അഞ്ചാമത്തെ ദിവസമായിരുന്നു. 2 ലക്ഷത്തില്‍ താഴെ ടോക്കണുകളാണ് സാധാരണ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നത്. അവധി ദിവസങ്ങള്‍ക്ക് മുന്‍പ് 3 ലക്ഷംവരെ ടോക്കണുകള്‍ വിതരണം ചെയ്യുന്നുണ്ട്. 1.60 കോടി ഉപഭോക്താക്കളാണ് ബെവ്ക്യൂ ആപ്പിനുള്ളത്.