കാഞ്ഞങ്ങാട് നിന്നും സുല്‍ത്താന്‍ ബത്തേരിയ്ക്ക് ഇഞ്ചി എടുക്കാനായി വന്ന മിനി പിക്കപ്പ് വാന്‍ മരത്തിലിടിച്ചു.അപകടത്തില്‍പ്പെട്ട വാഹനത്തില്‍ കുടുങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ ഡ്രൈവറെ മാനന്തവാടി ഫയര്‍ ഫോഴ്സിലെ ജീവനക്കാര്‍ രക്ഷപെടുത്തി.തലശ്ശേരി റോഡിലെ തലപ്പുഴ എസ് വളവിലാണ് അപകടമുണ്ടായത്.സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍.വി ഷാജി,ഫയര്‍ ഓഫീസര്‍മാരായ എന്‍.ആര് ചന്ദ്രന്,ബിനു എം.ബി,ധീരജ്.പി,ഷാഹുല്‍ ഹമീദ്,ബബിന്‍ എം.ബി,കെ.ജി.ശശി എന്നിവരായിരുന്നു ഫയര്‍ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.