ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് പരുക്കേറ്റു.ബത്തേരി എക്സൈസ് റേഞ്ച് ഓഫീസര്‍ ജനാര്ദ്ദനന്(52) ആണ് പരിക്കേറ്റത്.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ വച്ച് രാത്രി 7.30 ഓടെയാണ് അപകടം. അപകടത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.