കാഴ്ചയുടെ പുതുവെളിച്ചം ചുറ്റുമുള്ളവര്‍ക്ക് പകരാന്‍ നേത്രദാനം കൊണ്ട് സാധിക്കുമെന്ന് ജില്ലാ ആശു്പത്രി ഓഫ്താല്‍മിക് സര്ജന് ഡോ. റൂബി എം.വി. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 8 വരെയുള്ള നേത്ര പക്ഷാചരണ പരിപാടികളോട് അനുബന്ധിച്ചു റേഡിയോ മാറ്റൊലിയില്‍ സംഘടിപ്പിച്ച തല്‍സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. നേത്രദാനം സംബന്ധിച്ച് 17 ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്്കി. ജില്ലാ ഹോസ്പിറ്റലിലെ ഒപ്റ്റോമെട്രിസ്റ്റ് സലിം ആയത്തും പരിപാടിയില്‍ ശ്രോതാക്കളോട് സംവദിച്ചു.