- Advertisement -

- Advertisement -

വാഹന രജിസ്ട്രേഷന്‍ റദ്ദാക്കല്‍ : അപേക്ഷ ഓഫീസുകളില്‍ എത്തിക്കണം 

0

വാഹനരജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അപേക്ഷകള്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്റ്റേര്‍ഡ് ആയോ നേരിട്ടോ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കാമായിരുന്നു. വാഹനത്തിന്റെ സാധുവായ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല. വാഹനം ഉപയോഗിച്ച ദിവസം വരെയുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരില്‍ നിന്നും പിഴ ഈടാക്കും. രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ ഹാജരാക്കണം.

Leave A Reply

Your email address will not be published.

You cannot copy content of this page