മേപ്പാടിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 3 പോസിറ്റീവ് കേസുകള്‍. ചൂരല്‍മലയില്‍ മുമ്പ് പോസിറ്റീവായവരില്‍ ചിലരുടെ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കൈ സ്വദേശികളായ 3 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്.13 പേരുടെ സാമ്പിള്‍ ആര്.ടി.പി.സി.ആര്. ടെസ്റ്റിനയച്ചതടക്കം 60ല്‍പ്പരം ആളുകളെയാണ് മേപ്പാടി സെന്ററില്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്പര്‍ക്കം സംശയിക്കുന്നവര്‍, പനി പോലുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ എന്നിവരെയൊക്കെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.