മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തി വൈത്തിരി ,കുന്നത്തിടവക, അച്ചൂരാനം, തരിയോട് പൊഴുതന വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമായി നോട്ടിഫിക്കേഷന്‍ ഇറക്കിയ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തിരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക പുരോഗമന സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. 10,000 കത്തുകളാണ് അയക്കുന്നത്. കത്തയക്കല് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊഴുതന പോസ്റ്റോഫീസില്‍ സംസ്ഥാന ചെയര്മാന് പിഎം ജോയി നിര്‍വ്വഹിച്ചു.ടി.കെ.ഉമ്മര്‍ അദ്ധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിന്‍സി സണ്ണി, വി.പി വര്‍ക്കി, ഗഫൂര്‍ വെണ്ണിയോട്,സൈഫ് വൈത്തിരി, സി പി അഷ്റഫ്,എന്നിവര്‍ സംസാരിച്ചു