കല്‍പ്പറ്റ:അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കേരളാ പ്രദേശ് കോണഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ,ഡിസിസി ഓഫീസില്‍ നടത്തിയ ഉപവാസം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.എ ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, എ. പ്രഭാകരന്‍ മാസ്റ്റര്‍, ബിനു തോമസ്, ഡി.പി രാജശേഖരന്‍, ഒ.ആര്‍ രഘു, ജി. വിജയമ്മ, കെ. ശശികുമാര്‍, പി. വിനോദ്കുമാര്‍, ജോണി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.