തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്കരണ നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.അതേസമയം സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിന് സെപ്റ്റംബര്‍ 15-ലേക്ക് മാറ്റി. സെപ്റ്റംബര്‍ ഒന്‍പതിന് മുന്‍പ് സര്‍ക്കാരിന്റെ വാദങ്ങള്‍ ബോധിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വര്‍ഷത്തെ പാട്ടത്തിന് അദാനിക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേയായിരുന്നു സംസ്ഥാനത്തിന്റെ ഹര്‍ജി.