കര്‍ണ്ണാടക സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റീന് ഒഴിവാക്കി കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.കര്‍ണാടകയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, മറ്റ് യാത്രക്കാര്‍ തുടങ്ങി എല്ലാവരും ഇളവുകള്‍ക്ക് അര്‍ഹരാണ്. കര്‍ണ്ണാടകയിലേക്ക് വരുന്നതിന് സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്ട്രേഷനും ഇനി ആവശ്യമില്ല.