- Advertisement -

- Advertisement -

 ഇമ്മ്യൂണ്‍ കോഫി ലോഞ്ചിംഗ് ഇന്ന്

0

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികോല്‍പാദക കമ്പനി   ഇമ്മ്യൂണ്‍ കോഫി എന്ന പേരില്‍ പുറത്തിറക്കുന്ന കാപ്പി പൊടിയുടെ ലോഞ്ചിംഗ് ഇന്ന് നടക്കും.ഗൂഗിള്‍ മീറ്റ് വഴി നബാര്‍ഡ് ജനറല്‍ മാനേജര്‍  ശങ്കര്‍ നാരായണന്‍ ലോഞ്ചിംഗ് നിര്‍വഹിക്കും. ഓണത്തോടനുബന്ധിച്ച്  എഫ്.പി.ഒ. കളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണ ചന്തയുടെ വയനാട് ജില്ലാ തല ഉദ്ഘാടനം കേരള കാര്‍ഷിക സര്‍വ്വകലാശാല അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം മേധാവി ഡോ. അലന്‍ തോമസ് നിര്‍വഹിക്കും.

 വേവിന്‍ പുറത്തിറക്കാനിരിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉല്പന്നങ്ങളുെടെ  റിച്ചീസ് എന്ന ബ്രാന്‍ഡിലുള്ള പ്രൊഡക്ട് സാമ്പിള്‍ ലോഞ്ചിംഗ്   വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ നിര്‍വഹിക്കും. നബാര്‍ഡ് വയനാട് ജില്ലാ മാനേജര്‍ ജിഷ വടക്കും പറമ്പില്‍  , വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി െചെയര്‍മാന്‍  എം.കെ. ദേവസ്യ എന്നിവര്‍ സംബന്ധിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page