സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞ് പവന് 38, 560 രൂപയായി. 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസമായി 38,880 രൂപയിൽതുടർന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 3,440 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനങ്ങളും വൻതോതിലുള്ള ലാഭമെടുപ്പുമാണ് സ്വർണവിലയെ ബാധിച്ചത്.