- Advertisement -

- Advertisement -

പ്ലസ് വണ്‍ പ്രവേശനം: വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണം

0

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് കെ എസ് യു വയനാട് ജില്ലാ പ്രസിഡണ്ട് അമല്‍ജോയി. യാതൊരു മുന്നൊരുക്കവുമില്ലാതെ ആരംഭിച്ച ഓണ്‍ലൈന്‍ അഡ്മിഷനിലെ അപാകതകള്‍ വിദ്യാര്‍ത്ഥികളെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലര്‍ക്കും വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇത് വിദ്യാര്‍ത്ഥികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണന്നും ഈ സാഹചര്യത്തില്‍  വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട തിയ്യതി നീട്ടിനല്‍കണമെന്നും അമല്‍ ജോയി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page