പുല്‍പ്പള്ളി സുരഭിക്കവല സി .പി .ഐ .എം ബ്രാഞ്ച് കമ്മറ്റി സ്ഥാപിച്ച സ്തൂപം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. സുരഭിക്കവലയില്‍ സ്ഥാപിച്ച സ്തൂപത്തിന്റെ ഛായാചിത്രത്തിന്റെ ചില്ലുകള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത് .സ്തൂപത്തിന് കേടുപാടുകള്‍ വരുത്തിയതായി മുള്ളന്‍കൊല്ലി സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പി.എ.മുഹമ്മദ് പറഞ്ഞു. കുറ്റകാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം നേതാക്കള്‍ ആവശ്യപ്പെട്ടു.