ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷം (30,44,941) കടന്നു. ഇന്നലെ മാത്രം 912 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചത്. പ്രതിദിന രോഗബാധയില്‍ ഇന്ത്യ തന്നെയാണ് ഇന്നലെയും ലോകത്ത് മുന്നില്‍. ഇതുവരെ 22.80 ലക്ഷം പേര് രോഗമുക്തി നേടിയെന്നും നിലവില്‍ 7.07 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 56,706 ആയി ഉയര്‍ന്നു.