- Advertisement -

- Advertisement -

വീട്ടമ്മയെയും മകളെയും തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

0

പട്ടാപകല്‍ വീട്ടമ്മയെയും മകളെയും തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവം കല്ലോടി അയിലമൂലയില്‍. മാനന്തവാടി പോലീസ് അന്വോഷണം ആരംഭിച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി അയിലമൂല പള്ളത്ത് മാത്യുവിന്റെ ഭാര്യയെയും മകളെയുമാണ് അജ്ഞാതന്‍  തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. ഈ സമയത്ത് മാത്യുവിന്റെ ഭാര്യയും മകളും മാത്രമാണ്  വീട്ടില്‍ ഉണ്ടായിരുന്നത്. ഹെല്‍മറ്റും മാസ്‌ക്കും കോട്ടും ധരിച്ചെത്തിയ ഇയാള്‍ തോക്ക് ചൂണ്ടി മിണ്ടരുത് കതകടക്കരുത് എന്ന് പറഞ്ഞയുടന്‍ വീട്ടമ്മയും മകളും പെട്ടെന്ന് തന്നെ കതകടക്കുകയും പോലീസിനെ വിളിച്ചതിനെ തുടര്‍ന്ന് അയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ്  വീട്ടുകാര്‍ പറയുന്നത്.  മാനന്തവാടി പോലീസ് സ്ഥലത്തെത്തി അന്വോഷണമാരംഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page