കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ- സ്വാശ്രയ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയിലേക്ക്. കുറ്റിപ്പുറം കെ.എം.സി.ടി.ലോ കോളേജ് യൂണിറ്റാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. വയനാട് സ്വദേശിയായ അമല്‍ തോമസ്, സുഹൃത്തുക്കളായ ഷാഫി കുന്നുമ്മല്‍, ഇബ്രാഹിം സാബിത്ത് എന്നീ കെ.എസ്.യു.യൂണിറ്റ് ഭാരവാഹികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടക്കുന്നത്. പക്ഷെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളോട് മുഴുവന്‍ ഫീസും അടക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഫീസിളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഇവര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതില്‍ നടപടി ഒന്നും ഉണ്ടായില്ല, ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം ചുരുങ്ങിയ സാഹചര്യത്തില്‍ ട്യൂഷന് ഫീസ് ഒഴികെയുള്ള ലൈബ്രറി ഫീസ്, ഇന്റര്‍നെറ്റ് ഫീസ്,മൂറ്റ് കോര്‍ട്ട് ഫീസ് തുടങ്ങിയ വിഭിന്നമായ മറ്റു ഫീസുകള്‍ എല്ലാം ഒഴിവാക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വയനാട് ജില്ലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ സ്വാകാര്യ – സ്വാശ്രയ കോളേജുകളില്‍ പഠനം നടത്തി വരുന്നുണ്ട്.