സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചചന്തകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും പ്രവര്‍ത്തനം. ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജില്ലാ ആസ്ഥാനങ്ങളില്‍ റീജിയണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. പത്ത് മുതല്‍ ആറ് വരെയാണ് പ്രവര്‍ത്തന സമയം. അവധി ദിവസങ്ങളിലും ചന്തകള്‍ പ്രവര്‍ത്തിക്കും. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ മുപ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും.26 മുതല്‍ താലൂക്ക് ഓണചന്തകള്‍ ആരംഭിക്കും.